യാത്രക്കിടെ ട്രെയിനിനെ 'വെള്ളം പുതച്ചു', നിര്‍ത്തിയിട്ടു- വൈറല്‍ വീഡിയോ 

ഗോവയിലെ ദൂത്‌സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കണ്ട് ട്രെയിനില്‍ ഒരു യാത്ര കൊതിക്കാത്ത സഞ്ചാരികള്‍ ചുരുക്കമായിരിക്കും
ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു
ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിന് സമീപം ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നു

പനാജി: ഗോവയിലെ ദൂത്‌സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കണ്ട് ട്രെയിനില്‍ ഒരു യാത്ര കൊതിക്കാത്ത സഞ്ചാരികള്‍ ചുരുക്കമായിരിക്കും. മഴക്കാലത്താണ് ദൂത്‌സാഗര്‍ വെള്ളച്ചാട്ടം കാഴ്ചക്കാരുടെ മനംകവരുന്നത്. ഇപ്പോള്‍ കനത്തമഴയെ തുടര്‍ന്ന് ദൂത്‌സാഗര്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് കൂടി കടന്നുപോകേണ്ട ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കനത്തമഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ശക്തമായതാണ് ട്രെയിന്‍ നിര്‍ത്തിയിടാന്‍ കാരണം. മണ്ഡോവി നദി ഉത്ഭവിക്കുന്നത് ഈ വെള്ളച്ചാട്ടത്തില്‍ നിന്നാണ്. വെള്ളച്ചാട്ടത്തിന്റെ പ്രഭാവം കാരണം ട്രെയിന്‍ പൂര്‍ണമായി കാണാന്‍ കഴിയുന്നില്ല. കോടമഞ്ഞ് പുതപ്പിച്ചത് പോലെ ട്രെയിനിനെ മൂടിയിരിക്കുകയാണ് വെള്ളച്ചാട്ടത്തില്‍ നിന്ന് തെറിച്ചുവീഴുന്ന ജലകണികകള്‍. റെയില്‍ മന്ത്രാലയമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മണ്‍സൂണ്‍ കാലത്ത് ദൂത്‌സാഗറിന്റെ മനോഹാരിത ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് എത്താറ്.മഴ ശക്തമാകുന്നതോടെയാണ് വെള്ളച്ചാട്ടത്തിന്റെ രൗദ്രത കാഴ്ചക്കാര്‍ക്ക് കണ്ണിന് വിരുന്നൊരുക്കുന്നത്. പശ്ചിമഘട്ടത്തിലാണ് വെള്ളച്ചാട്ടം. ഇതില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം മണ്ഡോവി നദിയിലാണ് എത്തുന്നത്. ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം. 310 മീറ്ററാണ് വെള്ളച്ചാട്ടത്തിന്റെ നീളം. ശരാശരി 30 മീറ്റര്‍ വീതിയിലാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com