സിബിഎസ്ഇ പത്തും പന്ത്രണ്ടും ക്ലാസുകളിലെ ഫലം അറിയണോ?, റോള്‍ നമ്പര്‍ ഉറപ്പാക്കണം; ചെയ്യേണ്ടതെല്ലാം

പത്തും പന്ത്രണ്ടും ക്ലാസുകളിലെ ഫലം ഉടന്‍ വരാനിരിക്കേ, പരീക്ഷയുടെ റോള്‍ നമ്പര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കി സിബിഎസ്ഇ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പത്തും പന്ത്രണ്ടും ക്ലാസുകളിലെ ഫലം ഉടന്‍ വരാനിരിക്കേ, പരീക്ഷയുടെ റോള്‍ നമ്പര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കി സിബിഎസ്ഇ. ഇന്ന് പത്തും പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച് സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്താംക്ലാസ് ഫലം നാളെയും പന്ത്രണ്ടാം ക്ലാസ് ഫലം ശനിയാഴ്ചയും ഉണ്ടായേക്കുമെന്നാണ് സൂചന.അതിനിടെയാണ് റോള്‍ നമ്പര്‍ കണ്ടെത്തുന്നതിന് കുട്ടികള്‍ക്ക് സിബിഎസ്ഇ സൈറ്റില്‍ സംവിധാനം ഒരുക്കിയത്.

അച്ഛന്റെയും അമ്മയുടെയും പേര് അടക്കം വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച് റോള്‍ നമ്പര്‍ കണ്ടെത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. സിബിഎസ്ഇ സൈറ്റില്‍ കയറി റോള്‍ നമ്പര്‍ ഫൈന്‍ഡര്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ റോള്‍ നമ്പര്‍ അറിയാന്‍ സാധിക്കും.

പത്തും പന്ത്രണ്ടും ക്ലാസുകള്‍ക്ക് പ്രത്യേക ലിങ്കാണ് കൊടുത്തിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പേര്, അമ്മയുടെ പേര്, അച്ഛന്റെ പേര്, ജനനത്തീയതി എന്നിവ നല്‍കിയ ശേഷം വേണം തെരച്ചില്‍ നടത്തേണ്ടത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പേര്, അമ്മയുടെ പേര്, അച്ഛന്റെ പേര് എന്നിവയ്‌ക്കൊപ്പം സ്‌കൂള്‍ കോഡും നല്‍കണം. അതത് സ്‌കൂളുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കോഡ് വിദ്യാര്‍ഥികള്‍ ഉറപ്പാക്കണം. പരീക്ഷാഫലം അറിയുന്നതിന് റോള്‍ നമ്പര്‍ അനിവാര്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com