സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സിബിഎസ്ഇ സൈറ്റിൽ ഫലം ലഭ്യമാകും.

http://www.cbse.gov.inhttps://cbseresults.nic.in/  സൈറ്റുകളിൽ ഫലം ലഭ്യമാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് ഉന്നത പഠനത്തിന് മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ മൂല്യനിർണയം നടത്തിയാണ് ഫലം പ്രഖ്യാപിക്കുന്നത്. 

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയത്തിന് പ്രീ ബോർഡ് പരീക്ഷകളുടെ മാർക്ക് പരിഗണിക്കും. പ്രാക്ടിക്കൽ, യൂണിറ്റ്, ടേം പരീക്ഷകളുടെ മാർക്കാണ് പരിഗണിക്കുക. 

ഇതിന് പുറമേ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാർക്കും പരിഗണിക്കുന്ന വിധമാണ് ഫോർമുല തയ്യാറാക്കിയത്. പത്ത്, പതിനൊന്ന് ക്ലാസുകളിൽ അഞ്ചുപേപ്പറുകളിൽ ഏറ്റവുമധികം മാർക്ക് ലഭിച്ച മൂന്ന് പേപ്പറുകളുടെ മാർക്കാണ് പരിഗണിക്കുക എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച മാനദണ്ഡത്തിൽ നേരത്തെ ബോർഡ് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com