മമത ബാനര്‍ജി 'രാക്ഷസി', അഖിലേഷ് യാദവ് 'ഔറംഗസീബ്'; വിവാദ പ്രതികരണവുമായി ബിജെപി നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2021 04:41 PM  |  

Last Updated: 30th July 2021 04:41 PM  |   A+A-   |  

mamatha

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രാമായണത്തിലെ രാക്ഷസിയായ 'ലങ്കിനി'യോട് ഉപമിച്ച്  ബിജെപി എംഎല്‍എ. ബംഗാളില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് മമതയെയും യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെയും വിമര്‍ശനമായി രംഗത്ത് എത്തിയത്.

അഖിലേഷ് യാദവിനെ 'ഔറംഗസീബി'നോടാണ് ബിജെപി എംഎല്‍എ താരതമ്യം ചെയ്തത്. ഔറംഗസീബിന്റെ സംസ്‌കാരമാണ് അഖിലേഷ് പിന്തുടരുന്നത്. മുലായം സിങിനെ മാറ്റിയാണ് അഖിലേഷ് പാര്‍ട്ടി പ്രസിഡന്റിന്റെ സ്ഥാനത്തിരിക്കുന്നത്. പിതാവായ ഷാജഹാനെ തടവിലാക്കിയാണ് ഷാജഹാന്‍ സിംഹാസനം പിടിച്ചെടുത്തതുപോലെയാണെന്നും എംഎല്‍എ പറഞ്ഞു.

പാര്‍ട്ടി അഖിലേഷ് പിടിച്ചെടുത്തതോടെ യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി തകര്‍ന്നടിഞ്ഞു. പാര്‍ട്ടിക്കകത്ത് അക്കാലത്ത് സംഘര്‍ഷങ്ങള്‍ രൂക്ഷമായിരുന്നെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം തടരുകയാണ്്. നിരവധി പേരാണ് കൊലചെയ്യപ്പെടുന്നത്, ബലാത്സംഗത്തിനിരയാവുന്നതെന്ന് എംഎല്‍എ പറഞ്ഞു