ഹോട്ടല്‍ മുറിയില്‍ കാമുകിയെ കഴുത്തറുത്ത് കൊന്നു; യുവാവ് തൂങ്ങിമരിച്ചു 

ഹോട്ടലില്‍ ഒരു ദിവസത്തേക്കായി മുറിയെടുത്ത ഇരുവരും പിന്നീട് ഒരു ദിവസത്തേക്ക് കൂടി താമസം നീട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ഹോട്ടല്‍ മുറിയില്‍ കാമുകിയെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു. 25കാരനായ ജി രാമുലു എന്ന യുവാവും കാമുകി സന്തോഷിയുമാണ് മരിച്ചത്. 

ബുധനാഴ്ച ഹോട്ടലില്‍ ഒരു ദിവസത്തേക്കായി മുറിയെടുത്ത ഇവര്‍ പിന്നീട് താമസം ഒരു ദിവസത്തേക്ക് കൂടി നീട്ടിയെടുത്തു. വ്യാഴാഴ്ച വൈകിട്ട് മുറിയില്‍ വാക്കുതര്‍ക്കമുണ്ടായതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഇതിനുശേഷം ജീവനക്കാര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഇരുവരും പ്രതികരിച്ചില്ല. ഒടുവില്‍ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. 

സന്തോഷിയുടെ മൃതദേഹം ബാത്ത്‌റൂമിലാണ് കണ്ടതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റതിന്റെ പാട് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നെന്നും കഴുത്ത് മുറിഞ്ഞ് രക്തമൊഴുകിയിരുന്നെന്നും മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു രാമുലു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com