തമിഴ്‌നാട് ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 9വരെ നീട്ടി

മദ്യഷോപ്പുകള്‍. ബാര്‍, ഹോട്ടല്‍ ക്ലബ്ബുകള്‍ എന്നിവ അടഞ്ഞുകിടക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 9 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മദ്യഷോപ്പുകള്‍. ബാര്‍, ഹോട്ടല്‍ ക്ലബ്ബുകള്‍ എന്നിവ അടഞ്ഞുകിടക്കും. നേരത്തെ സംസ്ഥാനത്ത് ജൂലായ് 31 വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഷോപ്പുകള്‍ 9 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. നേരത്തെ ഇത് എട്ടുമണിവരെയായിരുന്നു. ഹോട്ടലുകള്‍, ടീ സ്റ്റാളുകള്‍, ബേക്കറികള്‍, തട്ടുകടകകള്‍ എന്നിവ പകുതി പേരെ പ്രവേശിപ്പിച്ച് രാത്രി 9 വരെ പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. ഐടിഐ, ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍, ടൈപ്പ് റൈറ്റിംഗ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 50 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ഇടവേളകളോടെ പ്രവര്‍ത്തിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com