'വിവേകമില്ലാത്ത പരാമർശങ്ങൾ'; രാംദേവിന് എതിരെ ഇന്ന് ഡോക്ടർമാരുടെ ദേശിയതല പ്രതിഷേധം

റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ഫ്ഒ​ആ​ർ​ഡി​എ ഇ​ന്ന് ദേ​ശീ​യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും
ബാബാ രാംദേവ്/ഫയല്‍
ബാബാ രാംദേവ്/ഫയല്‍

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്റെ പരാമർശങ്ങൾക്കെതിരെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ. റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ഫ്ഒ​ആ​ർ​ഡി​എ ഇ​ന്ന് ദേ​ശീ​യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.
 
ആ​ധു​നി​ക വൈ​ദ്യാ​സ്ത്രം വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെയാണ് പ്രതിഷേധം. മ​നു​ഷ്യ​ത്വ ര​ഹി​ത​വും വി​വേ​ക​മി​ല്ലാ​ത്ത​തും  അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് രാം​ദേ​വ് ന​ട​ത്തി​യ​ത് എന്ന് സംഘടന ആരോപിക്കുന്നു. അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണ​മെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ആ​വ​ശ്യം. രാം​ദേ​വി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സ് എ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഐ​എം​എ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പതിറ്റാണ്ടുകളായി യോഗയും ആയുര്‍വേദവും ശീലമാക്കിയ തനിക്കു കോവിഡ് വാക്‌സിന്റെ ആവശ്യമില്ലെന്ന് യോഗാഭ്യാസകന്‍ ബാബാ രാംദേവ്. അലോപ്പതി അത്ര ഫലപ്രദമല്ലെന്നാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം കാണിക്കുന്നതെന്ന് രാംദേവ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com