അരുൺ മിശ്ര/ഫോട്ടോ: പിടിഐ
അരുൺ മിശ്ര/ഫോട്ടോ: പിടിഐ

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി അരുൺ മിശ്ര ഇന്ന് ചുമതലയേൽക്കും 

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് അരുൺ മിശ്രയെ തെരഞ്ഞെടുത്തത്

ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്ര ഇന്ന് ചുമതലയേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് അരുൺ മിശ്രയെ തെരഞ്ഞെടുത്തത്. 

സമിതി അംഗമായ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അരുൺ മിശ്രയെ തെരഞ്ഞെടുത്ത തീരുമാനത്തോട് വിയോജിച്ചിരുന്നു. ദളിത്,  ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളേതെങ്കിലും ഒന്നില്‍ നിന്ന് ഒരാളെ ഒരു സമിതിയിലേക്ക് അംഗമായി ഉള്‍പ്പെടുത്തണമെന്ന ഖാര്‍ഖെയുടെ ആവശ്യം സമിതി തള്ളി.

മനുഷ്യാവകാശ കമ്മീഷനില്‍ ലഭിക്കുന്ന പരാതികളില്‍ ഭൂരിഭാഗവും സാമൂഹികപരമായി പാ‌ർശ്വവല്‍ക്കരിക്കരിക്കപ്പെട്ടവരില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മല്ലിഖാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ ആവശ്യം. കഴിഞ്ഞ അഞ്ച് മാസമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജമ്മുകശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാർ, ഇന്‍റലിജന്‍സ് മുന്‍ മേധാവി രാജീവ് ജെയിൻ എന്നിവരെ ഉന്നതാധികാര സമിതി അംഗങ്ങളായും നിയമിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com