വാക്സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; ഉത്തരവിട്ട്​ ജില്ലാ ഭരണകൂടം 

ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിക്കുമെന്നും മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവിൽ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫിറോസാബാദ്: കോവിഡ് വാക്സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന് ഉത്തരവിട്ട്​ ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ ഭരണകൂടം. ഇതുസംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് വാക്കാലുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി ചീഫ് ഡവലപ്‌മെന്റ് ഓഫീസർ ചാർചിത് ഗൗർ അറിയിച്ചു. 

കോവിഡ് വാക്സിൻ എടുക്കാത്ത ജീവനക്കാർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിക്കുമെന്നും മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് നടപ്പാക്കാൻ ജില്ലാ ട്രഷറി ഉദ്യോഗസ്ഥർക്കും മറ്റ് വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകി. 

ജൂൺ 15 മുതൽ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. 'മിഷൻ ജൂൺ' എന്ന പദ്ധതി പ്രകാരം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വാക്‌സിൻ എത്തിക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഒരു മാസത്തിനുള്ളിൽ 10 ദശലക്ഷം പേർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com