കോവിഡ് ബാധിച്ച് മരിച്ച 560പേരുടെ ചിതാഭസ്മം കാവേരിയില്‍ ഒഴുക്കി മന്ത്രി

കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം നദിയിലൊഴുക്കി കര്‍ണാടക മന്ത്രി
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ



ബെംഗളൂരു:  കോവിഡ് ബാധിച്ച് മരിച്ചവരുടെ ചിതാഭസ്മം നദിയിലൊഴുക്കി കര്‍ണാടക മന്ത്രി. ബന്ധുക്കള്‍ ഏറ്റെടുക്കാതിരുന്ന 560പേരുടെ സംസ്‌കാരം നടത്തി വന്യു മന്ത്രി ആര്‍ അശോക, കവേരിയില്‍ ചിതാഭസ്മം ഒഴുക്കുകയായിരുന്നു. 

കാവേരി പുണ്യനദിയാണെന്നാണു കരുതപ്പെടുന്നതെന്നും ചിതാഭസ്മം ഒഴുക്കുന്നതോടെ മരിച്ചവര്‍ക്ക് മോക്ഷം കിട്ടുമെന്നാണു വിശ്വാസമെന്നും മന്ത്രി പറഞ്ഞു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. അതിന് പല കാരണങ്ങളുണ്ടാകാം. ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ വിഷയമാണിത്. അതുകൊണ്ടാണു താന്‍ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയില്‍ നടന്ന സംഭവങ്ങളാണ് ഈ നടപടിക്ക് തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിച്ച് മരിച്ച നിരവധി പേരുടെ മൃതദേഹങ്ങളാണ് ഗംഗയില്‍ ഒഴുകി നടന്നത്. ചിലത് പക്ഷികള്‍ കൊത്തിവലിച്ചു. അതെല്ലാം നാണക്കേടുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആദരവോടെതന്നെ സംസ്‌കരിക്കണമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com