സ്വന്തം പോക്കറ്റില്‍നിന്ന് പണമെടുത്ത് മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്കു റേഷന്‍, ഒന്നല്ല എട്ടു മാസം; മാതൃകയായി മിസോറം മന്ത്രി

സ്വന്തം പോക്കറ്റില്‍നിന്ന് പണമെടുത്ത് മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്കു റേഷന്‍, ഒന്നല്ല എട്ടു മാസം; മാതൃകയായി മിസോറം മന്ത്രി
റോബര്‍ട്ട് റോയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം/ഫയല്‍
റോബര്‍ട്ട് റോയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം/ഫയല്‍


ഐസ്വാള്‍: കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ പട്ടിണിയിലാണ്, രാജ്യത്തെ പാവപ്പെട്ടവരില്‍ നല്ലൊരു പങ്കും. രോഗപീഢയ്‌ക്കൊപ്പം ജീവനോപാധി നഷ്ടപ്പെട്ട അവസ്ഥ കൂടി വന്നതോടെ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലാണ് പലരും. സര്‍ക്കാരുകളുടെയും സന്നദ്ധ സംഘടനകളെയും നേതൃത്വത്തിലെ സഹായ പ്രവര്‍ത്തനങ്ങളാണ് ഭൂരിപക്ഷവും ജീവിച്ചുപോവുന്നത്. ഇതിനിടയില്‍ മാതൃകയായ പ്രവര്‍ത്തനം മുന്നോട്ടുവയ്ക്കുകയാണ് മിസോറമിലെ സ്‌പോര്‍ട്‌സ് മന്ത്രി റോബര്‍ട്ട് റൊമാവ്‌ല റോയ്‌തെ.

ഐസ്വാള്‍ ഈസ്റ്റ് രണ്ട് മണ്ഡലത്തിലെ എംഎല്‍എയായ റോയ്ത മണ്ഡലത്തിലെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും സ്വന്തം പോക്കറ്റില്‍നിന്നു പണമെടുത്ത് റേഷന്‍ വാങ്ങി നല്‍കുകയാണ്. ഒരു മാസം മാത്രമല്ല, മെയ് മുതല്‍ ഡിസംബര്‍ വരെ ഇങ്ങനെ ചെയ്യുമെന്നാണ് പ്രഖ്യാപനം- എട്ടു മാസം.

പാവപ്പെട്ട പതിനൊന്നായിരത്തിലേറെ കുടുംബങ്ങള്‍ മണ്ഡലത്തിലുണ്ടെന്ന് മിസോ നാഷനല്‍ ഫ്രണ്ടിന്റ നേതാവു കൂടിയായ റോയ്‌തെ പറയുന്നു. കൃത്യമായി പറഞ്ഞാല്‍ 11,087 പേര്‍. ഇത്രയും പേരാണ് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരും അതീവ ദരിദ്രരുമായി മണ്ഡലത്തിലുള്ളത്. ഇവര്‍ക്കു പൊതു വിതരണ സമ്പ്രദായം വഴി അനുവദിക്കുന്ന വിഹിതത്തിന് താന്‍ പണം നല്‍കുമെന്ന് മന്ത്രി പറയുന്നത്. 

മിസോറാമില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മണ്ഡലങ്ങളിലൊന്നാണ് ഐസ്വാള്‍ ഈസ്റ്റ്. ഐസ്വാള്‍ ഫു്ട്‌ബോള്‍ ക്ലബിന്റെ ഉടമ കൂടിയായ റോയ്‌തെ നിയമസഭാംഗം ആയതു മുതല്‍ ശമ്പളം പാവപ്പെട്ടവര്‍ക്കായി ചെലവഴിക്കുകയാണെന്നാണ് പറയുന്നത്. 

എംഎല്‍എ ഫണ്ട് ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അത് വികസനത്തിനുള്ളതാണ്. ആ ഫണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചാല്‍ വികസനം മുരടിക്കുമെന്നാണ് മന്ത്രിയുടെ പക്ഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com