അമ്പത് ലക്ഷം രൂപ സമ്മാനം; കോവിഡിനെ തുരത്താന്‍ മത്സരവുമായി മഹാരാഷ്ട്ര

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി അമ്പത് ലക്ഷം രൂപയുടെ മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് രഹിത ഗ്രാമം എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറ് റവന്യു ഡിവിഷനുകളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനാണ് മത്സരമെന്ന് മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രി ഹസ്സന്‍ മുഷ്‌റിഫ് പറഞ്ഞു. 

മത്സരത്തില്‍  പങ്കെടുക്കുന്ന ഗ്രാമങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശഹങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സരത്തില്‍ രണ്ടാമതെത്തുന്ന ഗ്രാമ പഞ്ചായത്തിന് 25 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന പഞ്ചായത്തിന് 15 ലക്ഷം രൂപയും സമ്മാനം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റു പഞ്ചായത്തുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടര്‍ന്നിരുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുകയാണ്. ഇന്ന് 15,169പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 285പേര്‍ മമരിച്ചു. 29,270പേര്‍ രോഗമുക്തരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com