ഓക്‌സിജന്‍ ക്ഷാമത്തിന് ശാശ്വത പരിഹാരം മരങ്ങള്‍ നടുന്നത് മാത്രം; ഡല്‍ഹി പരിസ്ഥിതി മന്ത്രി

കോവിഡ് കാലത്തെ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ വൃക്ഷങ്ങളുടെ കുറവിനോട് ഉപമിച്ച് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്
ഗോപാല്‍ റായ്/പിടിഐ
ഗോപാല്‍ റായ്/പിടിഐ


ന്യൂഡല്‍ഹി: കോവിഡ് കാലത്തെ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ വൃക്ഷങ്ങളുടെ കുറവിനോട് ഉപമിച്ച് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ' കോവിഡ് മഹാമാരിയില്‍ ഡല്‍ഹി വലിയ ഓക്‌സിജന്‍ ക്ഷാമത്തിനാണ് സാക്ഷ്യം വഹിച്ചത്. ക്ഷാമം നികത്താനായി സര്‍ക്കാര്‍ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. പക്ഷേ ഈ ക്ഷാമത്തിന് ശാശ്വതമായ ഒരു പരിഹാരമേയുള്ളു, അത് വലിയ തോതില്‍ മരങ്ങള്‍ നടുക എന്നതാണ്'- ഗോപാല്‍ റായ് പറഞ്ഞു. 

വരുന്ന പരിസ്ഥിതി ദിനത്തില്‍ ഒരു വര്‍ഷം കൊണ്ട് 33 ലക്ഷം വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിക്ക് ആരംഭം കുറിക്കുമെന്നും പാതയോരങ്ങളില്‍ വന്‍ മരങ്ങളും ചെറു ചെടികളും നട്ടു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഡല്‍ഹയില്‍ 18 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞവര്‍ഷം 15ലക്ഷം മരങ്ങള്‍ നടണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമെന്നും എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ 32ലക്ഷം മരങ്ങള്‍ നട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com