അച്ഛന്റെ ജന്മദിനത്തിന് കേക്ക് വാങ്ങാന്‍ പുറത്തിറങ്ങി, 19കാരനെ കുത്തിക്കൊന്നു; പ്രകോപനത്തിന് കാരണം പെണ്‍കുട്ടിയെ സ്‌നേഹിച്ചത്

അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു. പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. 19കാരനായ കുനാലാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നാലു പ്രതികളെയും പൊലീസ് പിടികൂടി. 

കേക്ക് ഷോപ്പില്‍ പോകുന്നതിനിടെയാണ് കുനാലിനെ സംഘം ആക്രമിച്ചത്. നിരവധി തവണ കുനാലിനെ പ്രതികള്‍ കുത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. നെഞ്ചിലും പുറത്തും വയറ്റിലുമാണ് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നതിനെ ചൊല്ലി കുനാലും പ്രതിയായ ഗൗരവും തമ്മില്‍ ശത്രുത നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.  ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്ത കത്തി ഉപയോഗിച്ചാണ് പ്രതികള്‍ കുനാലിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com