അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി; വെർച്വൽ മീറ്റിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ നേരിട്ടു കേട്ട് മോദി 

അപ്രതീക്ഷിത അതിഥിയായി പ്രധാനമന്ത്രി; വെർച്വൽ മീറ്റിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ നേരിട്ടു കേട്ട് മോദി മോദി
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: സിബിഎസ്ഇ വെർച്വൽ മീറ്റിൽ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളുമായി ആശയ വിനിമയം നടത്തി. സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷ ഉപേക്ഷിക്കുകയും പകരം മൂല്യനിർണയത്തിനായി ഒരു സംവിധാനം തയാറാക്കാൻ ചർച്ചകൾ നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിച്ചത്.

അദ്ദേഹം അഭിപ്രായങ്ങൾ നേരിട്ട് കേട്ടു. രക്ഷിതാക്കളും പ്രധാനമന്ത്രിയെ അഭിപ്രായങ്ങൾ അറിയിച്ചു. ‌ടീം സ്പിരിറ്റ് എന്താണെന്ന് നിങ്ങൾ പഠിക്കുന്നുണ്ടാകുമല്ലോ എന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ചോദിച്ചു. കോവിഡ് രണ്ടാം തരം​ഗത്തെ രാജ്യം നേരിട്ടത് ടീം സ്പിരിറ്റിന്റെ ഉത്തമ ഉ​ദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങളും ഭരണകൂടങ്ങളും ഒത്തൊരുമിച്ച് നിന്നാണ് അതിനെ നേരിട്ടതെന്നും ഭാവിയിൽ രാജ്യത്തെ കൂടുതൽ ഉയരത്തിലെത്തിക്കാൻ നിങ്ങൾ ഒരോരുത്തർക്കും കഴിയട്ടെ എന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. 

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ ടാഗ് ചെയ്തുകൊണ്ട് വിദ്യാർഥികളും അധ്യാപകരും അറിയിച്ചിട്ടുള്ള ആശങ്കകളും മൂല്യനിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി വെർച്വൽ മീറ്റിൽ പങ്കാളിയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com