സൂത്രവിദ്യകളിലുടെ പോളിസി അംഗീകരിപ്പിക്കുന്നു; വാട്‌സ് ആപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

പരിഷ്‌കരിച്ച സ്വകാര്യത നയം അംഗീകരിപ്പിക്കുന്നതിന് ഉപയോക്താക്കളിന്മേല്‍ പ്രമുഖ സമൂഹ മാധ്യമമായ വാട്‌സ് ആപ്പ് ചില കൗശലവിദ്യങ്ങള്‍ പ്രയോഗിക്കുന്നതായി  കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച സ്വകാര്യത നയം അംഗീകരിപ്പിക്കുന്നതിന് ഉപയോക്താക്കളിന്മേല്‍ പ്രമുഖ സമൂഹ മാധ്യമമായ വാട്‌സ് ആപ്പ് ചില കൗശലവിദ്യങ്ങള്‍ പ്രയോഗിക്കുന്നതായി  കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം. ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജനുവരിയില്‍ വാട്‌സ് ആപ്പ് കൊണ്ടുവന്ന പരിഷ്‌കരിച്ച സ്വകാര്യനയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ ചൊല്ലി കേന്ദ്രസര്‍ക്കാരും വാട്‌സ് ആപ്പും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. അതിനിടെയാണ് ഉപയോക്താക്കള്‍ക്കെതിരെ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. ചില കൗശല വിദ്യകളിലൂടെയാണ് പരിഷ്‌കരിച്ച സ്വകാര്യത നയം ഉപയോക്താക്കളെ കൊണ്ട് വാട്‌സ്ആപ്പ് അംഗീകരിപ്പിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

പുതിയ സ്വകാര്യത നയം ഉപയോക്താക്കളെ കൊണ്ട് അംഗീകരിപ്പിക്കുന്നതിന് ഡിജിറ്റല്‍ തന്ത്രങ്ങളാണ് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രം ആരോപിക്കുന്നു. ഇതിനായി ഉപയോക്താക്കളിന്മേല്‍ വാട്‌സ്ആപ്പ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ബില്‍ നിയമമാകുന്നതിന് മുന്‍പ് ഉപയോക്താക്കളെ പരിഷ്‌കരിച്ച സ്വകാര്യ നയത്തിന്റെ ഭാഗമാക്കി  മാറ്റുകയാണ് വാട്‌സ്ആപ്പിന്റെ ലക്ഷ്യമെന്നും കേന്ദ്രം വിമര്‍ശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com