'5ജി കേസ് മാധ്യമശ്രദ്ധ നേടാന്‍'; ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ 

നടിയുടെ പരാതി റദ്ദാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: നടി ജൂഹി ചൗളയ്ക്ക് പിഴ വിധിച്ച് ഡൽഹി ഹൈക്കോടതി. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സാങ്കേതിക വിദ്യ (5ജി) നടപ്പാക്കുന്നതിനെതിരെ നടി നൽകിയ പരാതി മാധ്യമ ശ്രദ്ധ നേടാൻ വേണ്ടിയായിരുന്നെന്ന് കോടതിയുടെ വിമർശനം. നടിയുടെ പരാതി റദ്ദാക്കി. 

5ജി നടപ്പാക്കുന്നതിലൂടെ പ്രകൃതിക്കും മനുഷ്യനും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നാണ് ഹർജിയിൽ ജൂഹി ആവശ്യപ്പെട്ടത്. മതിയായ പഠനങ്ങള്‍ നടത്താതെ 5 ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യംചെയ്താണ് നടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ മനുഷ്യനും മറ്റുജീവികള്‍ക്കും എത്തരത്തില്‍ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. 5ജി വരുന്നതോടെ മനുഷ്യനു മാത്രമല്ല ഒരു ജീവിക്കും ഒരു സമയവും വികിരണത്തിൽനിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന പ്രചാരണങ്ങള്‍ സജീവുമാവുന്നതിനിടെയാണ് ജൂഹി ഹര്‍ജി നൽകിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com