ഒന്നിടവിട്ട ദിവസങ്ങളില്‍ ചന്തകളും മാളുകളും, 50% യാത്രക്കാരുമായി ഡല്‍ഹി മെട്രോ; ഇളവുകള്‍ പ്രഖ്യാപിച്ച് കെജരിവാള്‍ 

കടകള്‍ക്ക് ദിവസവും തുറക്കാന്‍ അനുമതിയുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചന്തകളും ഷോപ്പിങ് മാളുകളും തുറക്കാന്‍ അനുമതി. കടകള്‍ക്ക് ദിവസവും തുറക്കാന്‍ അനുമതിയുണ്ട്. ഡല്‍ഹി മെട്രോ അമ്പത് ശതമാനം യാത്രക്കാരുമായി സര്‍വീസ് തുടങ്ങും. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. 

50 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെന്ന് കെജരിവാള്‍ അറിയിച്ചു. എന്നാല്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ ജിവനക്കാര്‍ക്ക് വ്യത്യസ്ത ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണം. വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

പൊതുമേഖലാ സ്ഥാപനങ്ങളിലെ എ കാറ്റഗറി ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ജോലിച്ചെയ്യാം, താഴെയുള്ള കാറ്റഗറികളില്‍ പകുതി ജീവനക്കാര്‍ക്ക് ജോലിക്കെത്താം. കോവിഡ് കേസുകള്‍ കുറയുന്നതനുസരിച്ച് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com