ലക്ഷങ്ങളുടെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചു; സുവേന്ദു അധികാരിക്കെതിരെ കേസെടുത്ത് മമത സര്‍ക്കാര്‍ 

ലക്ഷങ്ങള്‍ വില വരുന്ന ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവും നന്ദിഗ്രാം എംഎല്‍എയുമായ സുവേന്ദു അധികാരിക്കെതിരെ കേസ്
സുവേന്ദു അധികാരി: ഫയല്‍ ചിത്രം/ പിടിഐ
സുവേന്ദു അധികാരി: ഫയല്‍ ചിത്രം/ പിടിഐ

കൊല്‍ക്കത്ത: ലക്ഷങ്ങള്‍ വില വരുന്ന ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവും നന്ദിഗ്രാം എംഎല്‍എയുമായ സുവേന്ദു അധികാരിക്കെതിരെ കേസ്. പൂര്‍ബ മെഡിനിപ്പൂര്‍ ജില്ലയിലെ മുനിസിപ്പല്‍ ഓഫീസില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന  ദുരിതാശ്വാസ സാമഗ്രികള്‍ സുവേന്ദു അധികാരിയും സഹോദരനും ചേര്‍ന്ന് മോഷ്ടിച്ചു എന്നതാണ് കേസ്. 

കാന്തി മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗമായ രത്‌നദീപ് മന്നയുടെ പരാതിയിലാണ് നടപടി. മെയ് 29നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സുവേന്ദു അധികാരിയും സഹോദരനും കാന്തി നഗരസഭ മുന്‍ മുനിസിപ്പില്‍ അധ്യക്ഷനുമായ സൗമേന്ദു അധികാരിയും  ചേര്‍ന്ന് ഓഫീസ് ഗോഡൗണില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും ലോക്കുകള്‍ നിയമവിരുദ്ധമായി തുറന്നെന്നുമാണ് പരാതിയില്‍ പറയുന്നത്. ലക്ഷങ്ങള്‍ വിലവിരുന്ന സാമഗ്രികള്‍ മോഷ്ടിച്ചെന്നാണ് ആരോപണം.

ദുരിതാശ്വാസ സാമഗ്രികള്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മോഷ്ടിച്ചതെന്ന് ബിജെപി ആവര്‍ത്തിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവിനെതിരെ പശ്ചിമ ബംഗാള്‍ പൊലീസ് കേസെടുത്തത്.  തന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട കേന്ദ്രസേന ഉദ്യോഗസ്ഥര്‍ മുന്‍പാകെയായിരുന്നു മോഷണമെന്നും രത്‌നദീപ് മന്നയുടെ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com