ബം​ഗാളിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ മമതയുടെ ചിത്രം, മോദിയുടെ ചിത്രം ഒഴിവാക്കി

18-44 വയസ് പ്രായക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലായിരിക്കും മമതയുടെ ചിത്രം വരുന്നത്
മമതാ ബാനർജി/ഫയല്‍ ചിത്രം
മമതാ ബാനർജി/ഫയല്‍ ചിത്രം

കൊൽക്കത്ത: ബം​ഗാളിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം വരും. പ്രധാനമന്ത്രി നരേദ്ര മോദിയുടെ ചിത്രത്തിന് പകരമാണ് മമതയുടെ ചിത്രം വയ്ക്കുന്നത്. 

18-44 വയസ് പ്രായക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലായിരിക്കും മമതയുടെ ചിത്രം വരുന്നത്. സംസ്ഥാന സർക്കാർ പണം കൊടുത്ത് വാങ്ങുന്ന വാക്സിൻ ആണ് ഇതെന്ന് മന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു. 

ജർഖണ്ഡ്, പഞ്ചാബ്, ഛത്തീസ്​ഗഡ് സർക്കാരുകൾ വാങ്ങിയ 18-44 വയസ് പ്രായക്കാരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രിമാരുടെ ചിത്രമുണ്ടെന്നും മന്ത്രി ഫിർഹാദ് ഹക്കീം ചൂണ്ടിക്കാണിച്ചു. 45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ പടമുണ്ടാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com