ദ്വീപുകാരല്ലാത്തവര്‍ ഉടന്‍ മടങ്ങണമെന്ന് നിര്‍ദേശം; ലക്ഷദ്വീപ് സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചു

ലക്ഷദ്വീപില്‍ സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചു. ദ്വീപുകാരല്ലാത്തവരോട് ഉടന്‍ മടങ്ങണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കി
ലക്ഷദ്വീപ്/പിടിഐ
ലക്ഷദ്വീപ്/പിടിഐ


കവരത്തി: ലക്ഷദ്വീപില്‍ സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചു. ദ്വീപുകാരല്ലാത്തവരോട് ഉടന്‍ മടങ്ങണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കി. പാസ് പുതുക്കണമെങ്കില്‍ കവരത്തി എഡിഎമ്മിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് ഒരാഴ്ച മുന്‍പ് ഉത്തരവിറക്കിയിരുന്നു. 

കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് 29നാണ് ലക്ഷദ്വീപില്‍ സന്ദര്‍ശക വിലക്കേര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിറക്കിയത്. ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിന് കേരളത്തിലെ എംപിമാരുടെ സംഘം അനുമതി ചോദിച്ച ഘട്ടത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 

നേരത്തെ കപ്പല്‍ വിമാന യാത്രകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിനിടെ ഭരണപരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ നാളെ ജനകീയ നിരാഹാര സമരം നടക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂര്‍ നിരാഹാരം. ദ്വീപിലെ ബിജെപി നേതൃത്വത്തിന്റെ പിന്തുണയും സമരത്തിനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com