'മലയാളം ഒരു ഇന്ത്യൻ ഭാഷ, വിവേചനം അവസാനിപ്പിക്കണം'; ആശുപത്രി നടപടിക്കെതിരെ രാഹുൽ ഗാന്ധി 

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പുറത്തിറക്കിയ സർക്കുലറിനെ വിമർശിച്ച് രാഹുൽ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: തൊഴില്‍ സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദ്ദേശിച്ച് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പുറത്തിറക്കിയ സർക്കുലറിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മറ്റു ഇന്ത്യന്‍ ഭാഷകള്‍ പോലെതന്നെ മലയാളവും ഇന്ത്യന്‍ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. 

ജി ബി പന്ത് ആശുപത്രിയാണ് മലയാളം സംസാരിക്കുന്നതിനെ വിലക്കികൊണ്ട്  വിചിത്ര ഉത്തരവിറക്കിയത്. തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു. തൊഴില്‍ സമയത്ത് നഴ്‌സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com