മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍

പാര്‍ട്ടി ഓഫീസിന് മുന്നില്‍ മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്നതിനിടെയാണ് സംഭവം 
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന മര്‍ദ്ദിച്ച ഡിഎംകെ പ്രവര്‍ത്തകന്‍
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന മര്‍ദ്ദിച്ച ഡിഎംകെ പ്രവര്‍ത്തകന്‍

ചെന്നൈ: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ ഡിഎംകെ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതായി പരാതി. കോയമ്പത്തൂരിലാണ് സംഭവം.

കോയമ്പത്തൂരിലെ  ഡിഎംകെയുടെ പാര്‍ട്ടി ഓഫീസനടുത്ത് 20 ഓളം ആളുകള്‍ കൂട്ടികുടി നില്‍ക്കുന്നത് കണ്ട് കോര്‍പ്പറേഷന്‍ ഓഫീസ് ജീവനക്കാരനായ രാജേഷ് മാസ്‌ക് ധരിക്കാത്തത് എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. ബക്യരാജ് എന്ന ഡിഎംകെ പ്രപര്‍ത്തകനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.

സംഭവം വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥന്‍ പൊലീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇയാളോട് മാപ്പ് ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

മറ്റൊരുസംഭവത്തില്‍ ഇ പാസ് ഇല്ലാതെ കറങ്ങിയ മകളുടെ വാഹനം തടഞ്ഞതിന് പൊലീസിനെ തെറിവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സ്ത്രീയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ പൊലീസ് ചുമത്തിയ പിഴ അടയ്ക്കാന്‍ വിസമ്മതിക്കുകയും നിങ്ങളെയൊക്കെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com