വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന് ചിത്രദുര്‍ഗ; വിസ്മയം പകര്‍ന്ന്‌അശോക ചക്രവര്‍ത്തിയുടെ ശിലാലിഖിതം (വീഡിയോ) 

കര്‍ണാടകയില്‍ അശോക ചക്രവര്‍ത്തിയുടെ അനുശാസനങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന ശിലാലിഖിതം നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറവും വിനോദസഞ്ചാരികള്‍ക്ക് വിസ്മയമാകുന്നു
കര്‍ണാടക ചിത്രദുര്‍ഗയിലെ പുരാവസ്തു കേന്ദ്രം
കര്‍ണാടക ചിത്രദുര്‍ഗയിലെ പുരാവസ്തു കേന്ദ്രം

ബംഗളൂരു: കര്‍ണാടകയിലെ അശോക ചക്രവര്‍ത്തിയുടെ അനുശാസനങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന ശിലാലിഖിതം നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറവും വിനോദസഞ്ചാരികള്‍ക്ക് വിസ്മയമാകുന്നു. ചിത്രദുര്‍ഗ ജില്ലയിലെ ബ്രഹ്മഗിരിയിലെ പുരാവസ്തു കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ ഒഴുകി എത്തുകയാണ്. 2300 വര്‍ഷത്തെ പഴക്കമാണ് ഇതിന് കല്‍പ്പിക്കപ്പെടുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് അശോകന്‍ നല്‍കുന്ന നിര്‍ദേശമാണ് സിദ്ധപുരയിലെ ചരിത്ര അവശേഷിപ്പായ ശിലാലിഖിതത്തില്‍. ഇതില്‍ 22 വരകളുണ്ട്. പാറയില്‍ ലംബമായാണ് അശോകന്റെ അനുശാസനങ്ങള്‍ കൊത്തിവെച്ചിരിക്കുന്നത്. അനുശാസനത്തില്‍ സുവര്‍ണഗിരി എന്ന സ്ഥലം പ്രതിപാദിക്കുന്നുണ്ട്.ബ്രഹ്മഗിരിയില്‍ കണ്ടെത്തിയ ശിലാലിഖിതത്തിലെ അനുശാസനങ്ങള്‍ തന്നെയാണ് ഇതിലും കൊത്തിവെച്ചിരിക്കുന്നത്്. ബ്രഹ്മഗിരിയുടെ പഴയ പേരായ ഇസില എന്നും ശിലാലിഖിതത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ധര്‍മ്മനിഷ്ഠയോടെ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.

സുരേഷ് പന്തളത്തിന്റെ വ്‌ളോഗ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com