കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍, ഡോക്‌സിസൈക്ലിന്‍ വേണ്ട; പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം 

കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിവ ഉപയോഗിക്കുന്നത് വിലക്കി കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിവ ഉപയോഗിക്കുന്നത് വിലക്കി കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശം. ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.അതേസമയം പനിക്ക് ഉപയോഗിക്കുന്ന ആന്റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്ക് ഉപയോഗിക്കുന്ന ആന്റിട്യൂസീവ് മരുന്നുകളും തുടരാമെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് ചികിത്സയ്ക്ക് മറ്റു മരുന്നുകള്‍ ഉപയോഗിക്കുന്നതിനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. 

ഐവര്‍മെക്ടിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിവയ്ക്ക് പുറമേ ഹൈഡ്രോക്‌സിക്ലോറോക്വീന്‍, സിങ്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടിവൈറ്റമിനുകള്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കാണ് ഇതുവരെ ഈ മരുന്നുകള്‍ നല്‍കി വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com