ആദ്യം കോവിഡ്, മണിക്കൂറുകള്‍ക്ക് ശേഷം ഗുര്‍മീതിന് നെഗറ്റീവ്‌; ആശുപത്രിയില്‍ പരിചരിക്കാന്‍ ഹണിപ്രീത്

ആശുപത്രിയില്‍ ഗുര്‍മീതിനെ പരിചരിക്കാന്‍ ഹണിപ്രീത് എത്തിയിരുന്നു
ഹണിപ്രീതിനൊപ്പം ഗുര്‍മീത് റാം റഹീം
ഹണിപ്രീതിനൊപ്പം ഗുര്‍മീത് റാം റഹീം

ഗുരുഗ്രാം: കോവിഡ് പോസിറ്റിവ് ആയെന്നു വാര്‍ത്ത വന്നു മണിക്കൂറുകള്‍ക്കകം സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് പരിശോധനാഫലം നെഗറ്റീവ്. ഇന്നലെയാണ് ഗുര്‍മീതിനെ ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് നെഗറ്റീവായത്. ആശുപത്രിയില്‍ ഗുര്‍മീതിനെ പരിചരിക്കാന്‍ ഹണിപ്രീത് എത്തിയിരുന്നു

ഹരിയാനയിലെ സുരാനിയ ജയിലില്‍ ആയിരുന്ന ഗുര്‍മീതിനെ നേരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വയറ് വേദന കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ഗുര്‍മീതിനെ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോയത്. രണ്ടാഴ്ച മുമ്പ് ഇതേ ആശുപത്രിയില്‍ ഗുര്‍മീതിനെ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. രക്ത സമ്മര്‍ദത്തെക്കുറിച്ച് പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നല്‍കിയിരുന്നു.

ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി നിയോഗിക്കുകയും ചെയ്തു. ഹരിയാനയിലെ സിര്‍സ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേരാ സച്ച സൗദ വിഭാഗത്തിന്റെ 53കാരനായ മേധാവിയായ ഗുര്‍മീത് തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ജയിലിലായത്. 2017 മുതല്‍ റോത്താക്കിലെ സുനാരിയ ജയിലില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com