പുല്ല് വേണ്ട, പാനിപൂരി മതി, പശുവും കിടാവും ന്യൂജെന്‍; വീഡിയോ വൈറല്‍

ലക്‌നൗവിലെ റെഡ്ഹില്‍ കോണ്‍വെന്റ് സ്‌കൂളിനു സമീപത്തു നിന്നുമാണ് രസകരമായ ഈ ദൃശ്യം പകര്‍ത്തിയത്
പാനിപൂരി കഴിക്കുന്ന പശുവും കിടാവും
പാനിപൂരി കഴിക്കുന്ന പശുവും കിടാവും

പാനിപൂരി ഇന്ന് വടക്കേ ഇന്ത്യക്കാരുടെ മാത്രം ഇഷ്ടവിഭവമല്ല. കേരളം ഉള്‍പ്പെടെ തെക്കന്‍ സംസ്ഥാനങ്ങളിലും പാനിപൂരിയെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം ഉയര്‍ന്നുവരികയാണ്. വഴിയോരക്കച്ചവടക്കാരുടെ പ്രധാന വരുമാനമാര്‍ഗമാണിത്. വഴിയോരക്കച്ചവടക്കാരനില്‍ നിന്നു പാനിപൂരി വാങ്ങി പശുവിനും കിടാവിനും കഴിക്കാന്‍ കൊടുക്കുന്ന മധ്യവയസ്‌കനും അത് ഏറെ ആസ്വദിച്ചു കഴിക്കുന്ന പശുവും കിടാവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

കച്ചവടക്കാരന്‍ ഓരോ പാനിപൂരി വീതം ചെറിയ പാത്രത്തില്‍ എടുത്തു നല്‍കുന്നതും ഇയാള്‍ പശുവിനും കിടാവിനുമായി ഓരോന്നുവീതം വായില്‍ വച്ചു നല്‍കുന്നതും ദൃശ്യത്തില്‍ കാണാം. ഏറെ ആസ്വദിച്ചാണ് പശുവും കിടാവും ഗോല്‍ഗപ്പ ഓരോന്നായി കഴിക്കുന്നത്. ലക്‌നൗവിലെ റെഡ്ഹില്‍ കോണ്‍വെന്റ് സ്‌കൂളിനു സമീപത്തു നിന്നുമാണ് രസകരമായ ഈ ദൃശ്യം പകര്‍ത്തിയത്.

തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് ഇവിടെ വീടുകളില്‍ നിന്ന് പലരും ഭക്ഷണം നല്‍കാറുണ്ടെങ്കിലും ഗോല്‍ഗപ്പ വാങ്ങി ഇവയ്ക്ക് നല്‍കിയതാണ് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയത്. കന്നുകാലികള്‍ക്ക് ഇഷ്ടഭക്ഷണം വാങ്ങി നല്‍കിയ മനുഷ്യനെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടുകയാണ് ദൃശ്യം കണ്ടവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com