പോളിങ് ബൂത്തില്‍ വാക്‌സിന്‍; സമയവുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും; ഡല്‍ഹിയില്‍ പുതിയ പദ്ധതി

കോവിഡ് വാക്‌സിനേഷന് പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന് പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.നിയമസഭ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച പോളിങ് ബൂത്തുകള്‍ വാക്‌സിനേഷന് വേണ്ടി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്കമാക്കി. ' എവിടെ വോട്ട് ചെയ്‌തോ, അവിടെ വാക്‌സിന്‍' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. 

വീടുകള്‍ സന്ദര്‍ശിച്ച് വാക്‌സിന് വേണ്ടി സ്ലോട്ട് ബുക്ക് ചെയ്യാനായി ബിഎല്‍ഒയുടെ നേതൃത്വത്തില്‍ ടീം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാലാഴ്ച നീണ്ടുനില്‍ക്കുന്ന പദ്ധതിയിലൂടെ, ഓരോ ആഴ്ചയും 70 മുന്‍സിപ്പല്‍ വാര്‍ഡുകള്‍ കവര്‍ ചെയ്യും. 280 മുന്‍സിപ്പല്‍ വാര്‍ഡുകളും 70 നിയമസഭ മണ്ഡലങ്ങളുമാണ് ഡല്‍ഹിയിലുള്ളത്. 

നാല്‍പ്പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. 18നും 44നും ഇടയില്‍ പ്രായമായവര്‍ക്കുള്ള വാക്‌സിനേഷന്‍ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. 

സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ സെന്ററുകളിലേക്ക് ജനങ്ങള്‍ എത്തുന്നത് കുറവായത് കാരണമാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ആശുപത്രികള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പുറമേ, സര്‍ക്കാര്‍ സ്‌കൂളുകളിലും ഡല്‍ഹി ഗവണ്‍മെന്റ് വാക്‌സിന്‍ നല്‍കുന്നുണ്ട്. 45 വയസ്സിന് മുകളിലുള്ള 57ലക്ഷം പേരില്‍, 27 ലക്ഷം പേര്‍ ഇതുവരെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com