മാത്തിയ അരസ് വേണ്ട ഇനി ഒൻഡ്രിയ അരസ്; കേന്ദ്ര സർക്കാർ പ്രയോഗം മാറ്റി സ്റ്റാലിൻ 

യൂണിയൻ സർക്കാർ എന്നാണ് ഒൻഡ്രിയ അരസ് അർത്ഥമാക്കുന്നത്
എം കെ സ്റ്റാലിന്‍ /ഫയല്‍ ചിത്രം
എം കെ സ്റ്റാലിന്‍ /ഫയല്‍ ചിത്രം

ചെന്നൈ: കേന്ദ്ര സർക്കാർ എന്ന അർഥമുള്ള മാത്തിയ അരസ് എന്ന പ്രയോഗം മാറ്റി തമിഴ്‌നാട് സർക്കാർ. സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകളിലും രേഖകളിലും മാത്തിയ അരസ് എന്നതിന് പകരം ഒൻഡ്രിയ അരസ് എന്ന പ്രയോഗമാണ് ഉപയോ​ഗിച്ചു തുടങ്ങിയിരിക്കുന്നത്.  യൂണിയൻ സർക്കാർ എന്നാണ് ഒൻഡ്രിയ അരസ് അർത്ഥമാക്കുന്നത്. 

അണ്ണാദുരൈയുടെയും കരുണാനിധിയുടെയും കാലത്ത് കേന്ദ്ര സർക്കാരിനെ ഒൻഡ്രിയ അരസ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എഐഎഡിഎംകെ അധികാരത്തിലിരുന്ന കഴിഞ്ഞ 10 വർഷവും മാത്തിയ അരസ് എന്ന പദമാണ് ഉപയോഗിച്ചത്. എന്നാൽ ഫെഡറൽ അധികാരഘടന പിന്തുടരുന്ന രാജ്യത്ത് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാരുകൾക്കു മേൽ അമിത അധികാരമില്ലെന്നാണ് ഡിഎംകെയുടെ നിലപാട്. സർക്കാർ ഉത്തരവുകൾ, പാർട്ടി സമ്മേളനങ്ങൾ, വാർത്താ സമ്മേളനം എന്നിവടങ്ങളിൽ ഇനി യൂണിയൻ ഗവൺമെന്റ് എന്നാകും ഉപയോഗിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com