കാമുകിയെ കല്യാണം കഴിക്കാന്‍ പണം വേണം; പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം ആവശ്യപ്പെട്ടു; തലയ്ക്കടിച്ചുകൊന്നു 

കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി ശേഷം സിസി ടിവി മെക്കാനിക്ക് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളൂരു: കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി ശേഷം സിസി ടിവി മെക്കാനിക്ക് കൊലപ്പെടുത്തി. ബംഗളുരുവിലെ ഹെബ്ബാഗുഡിയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പ്രതി മുഹമ്മദ് ജാവേദ് ഷെയ്ഖ് ഒളിവിലാണ്. 

ഇയാളുടെ രണ്ട് കൂട്ടാളികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.  മുഹമ്മദ് ആസിഫ് ആലം എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്തുകളിക്കുന്നതിനിടെയാണ് ജാവേദ് ഷെയ്ഖ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പത്ത് മണിയോടെ കുട്ടിയുടെ പിതാവിനെ വിളിച്ച് പ്രതി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പൊലീസില്‍ അറിയിച്ചാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

കുട്ടിയുടെ പിതാവായ അബ്ബാസ് ഉടന്‍തന്നെ പൊലീസ് സ്‌റ്റേഷനില്‍ എത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഫോണ്‍കോള്‍ വന്നത് ഛത്തീസ്ഗഡിലെ റായ്പുരില്‍ നിന്നാണെന്ന് മനസ്സിലായ പൊലീസ് അവിടെയെത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ജാദേവ് ഷെയ്ഖിന്റെ അകന്ന ബന്ധത്തിലുള്ളവരായിരുന്നു ഇവര്‍.

അറസ്റ്റിനക്കുറിച്ച് അറിഞ്ഞതോടെ പിടിക്കപ്പെടുമെന്ന് കരുതി കുട്ടിയെ പ്രതി കൊന്നുകളഞ്ഞതാകാമെന്ന് പൊലീസ് പറയുന്നു. കുട്ടി താമസിച്ചിരുന്ന അതേ അതേ ബില്‍ഡിങ്ങില്‍ തന്നെയാണ് പ്രതിയും തമാസിച്ചിരുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് ബിഹാര്‍ സ്വദേശിയായ ഇയാള്‍ സിസി ടിവി മെക്കാനാക്ക് ആയി ഇവിടെ എത്തിയത്.  കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ക്കൊപ്പം ഇയാളും തെരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു.

കെട്ടിട ഉടമയുടെ മകനാണ് പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയ വിവരം പിതാവിനെ അറിയിച്ചത്.തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ ബൈക്കിലാണ് കുട്ടിയെ ഷെയ്്ഖ് തട്ടിക്കൊണ്ടുപോയതായി മനസിലാക്കിയത്. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 5 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍ പൊലീസ് എത്തിയപ്പോഴെക്കും കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പാറക്കല്ല് കൊണ്ട തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്ന് പെലീസ് പറഞ്ഞു. അന്വേഷണത്തില്‍ കാമുകിയുമായുള്ള ഷെയ്ഖിന്റെ വിവാഹം നിശ്ചയിച്ചതായി തെളിഞ്ഞിട്ടുണ്ട്. വിവാഹത്തിനുശേഷം മുംബൈയില്‍ താമസിക്കാനായിരുന്നു ഇരുവരുടേയും പദ്ധതി. ഇതിനുവേണ്ടി എളുപ്പത്തില്‍ പണം ഉണ്ടാക്കാനായാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com