ഞാന്‍ ഇന്ത്യയില്‍ കാലുകുത്തുമ്പോള്‍ കോവിഡ് ഇല്ലാതാവും: നിത്യാനന്ദ

ഞാന്‍ ഇന്ത്യയില്‍ കാലുകുത്തുമ്പോള്‍ കോവിഡ് ഇല്ലാതാവും: നിത്യാനന്ദ
നിത്യാനന്ദ/ഫയല്‍
നിത്യാനന്ദ/ഫയല്‍



ന്യൂഡല്‍ഹി: താന്‍ ഇന്ത്യയില്‍ കാലുകുത്തുമ്പോള്‍ മാത്രമേ കോവിഡ് മഹാമാരി തീരൂവെന്ന, ലൈംഗിക ആക്രമണ കേസില്‍ പെട്ടു രാജ്യം വിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ. പുതിയ വിഡിയോ സന്ദേശത്തിലാണ് നിത്യാനന്ദയുടെ അവകാശവാദം.

'അമ്മാന്‍' ദേവി തന്റെ ആത്മീയ ശരീരത്തില്‍ പ്രവേശിച്ചുവെന്നും താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ മാത്രമേ കോവിഡ് ഇന്ത്യയില്‍നിന്ന് മാറുകയുള്ളൂവെന്നുമാണ് നിത്യാനന്ദ പറയുന്നത്. ഇന്ത്യയില്‍ എന്നു കോവിഡ് തീരും എന്ന ശിഷ്യന്റെ ചോദ്യത്തിനു മറുപടിയായാണ് നിത്യാനന്ദയുടെ വാക്കുകള്‍. 

ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്വന്തം രാജ്യമായി പ്രഖ്യാപിച്ച 'കൈലാസ'യിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഭക്തര്‍ക്ക് പ്രവേശാനുമതി നിഷേധിച്ചെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു. കൈലാസത്തിനു സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. രാജ്യത്തിന്റെ വെബ്‌സൈറ്റും ആരംഭിച്ചിരുന്നു.

ലൈംഗിക പീഡനം അടക്കമുള്ള ഒട്ടേറെ ക്രമിനല്‍ കേസുകളില്‍ രാജ്യം അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com