രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; ഡെൽറ്റയ്ക്ക് സമാനം, കടുത്ത ലക്ഷണങ്ങളെന്ന് കണ്ടെത്തൽ

ശരീരഭാരം കുറയാനും ശ്വാസനാളത്തിലും ശ്വാസകോശ അറകളിലും രൂക്ഷമായ തകരാറുകൾ സംഭവിക്കാനും ഇടയുണ്ടെന്നാണ് കണ്ടെത്തൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. യുകെ, ബ്രസീൽ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയവരുടെ സാമ്പിളുകൾ ഉപയോഗിച്ചു നടത്തിയ ജീനോം സീക്വൻസിങ്ങിലൂടെയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്തെ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെൽറ്റ വകഭേദത്തിനു സമാനമാണിതെന്നും ​ഗവേഷകർ പറയുന്നു. 

കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദമെന്നാണ് കണ്ടെത്തൽ. ഇത് ആൽഫ വകഭേദത്തേക്കാൾ അപകടകാരിയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. B.1.1.28.2 വകഭേദം ബാധിക്കുന്നവർക്കു രോഗം ഗുരുതരമാകാനുള്ള സാധ്യതയുമുണ്ട്. ഇതുമൂലം ശരീരഭാരം കുറയാനും ശ്വാസനാളത്തിലും ശ്വാസകോശ അറകളിലും രൂക്ഷമായ തകരാറുകൾ സംഭവിക്കാനും ഇടയുണ്ടെന്നാണ് കണ്ടെത്തൽ. 

വാക്‌സിനുകൾ എത്രത്തോളം ഈ വകഭേദത്തെ പ്രതിരോധിക്കും എന്നത് സംബന്ധിച്ച് പഠനം നടക്കേണ്ടതുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com