എന്‍ 95 മാസ്‌ക് 22 രൂപ, മൂന്നു ലെയര്‍ മാസ്‌ക് നാലു രൂപ, പള്‍സ് ഓക്‌സിമീറ്ററിന് 1500; തമിഴ്‌നാട്ടില്‍ വില നിശ്ചയിച്ചു

എന്‍ 95 മാസ്‌ക് 22 രൂപ, മൂന്നു ലെയര്‍ മാസ്‌ക് നാലു രൂപ, പള്‍സ് ഓക്‌സിമീറ്ററിന് 1500; തമിഴ്‌നാട്ടില്‍ വില നിശ്ചയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



ചെന്നൈ: കോവിഡ് പ്രതിരോധ സാമഗ്രികളായ മാസ്‌ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ് തുടങ്ങിയ അവശ്യവസ്തുക്കളായി തമിഴ്‌നാട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ഇവയുടെ പരമാവധി വില്‍പ്പന വിലയും സര്‍ക്കാര്‍ തീരുമാനിച്ചു.

എന്‍ 95 മാസ്‌കിന് 22 രൂപയാണ് വില. സര്‍ജിക്കല്‍ മാസ്‌കിന് രണ്ടു ലെയര്‍ ഉള്ളതിന് മൂന്നു രൂപ. മൂന്നു ലെയര്‍ മാസ്‌കിന് നാലു രൂപയാണ് വില.

ഹാന്‍ഡ് സാനിറ്റൈസര്‍ 200 മില്ലിക്ക് 110 രൂപ. പിപിഇ കിറ്റ് യൂണിറ്റിന് 273 രൂപ. ഡിസ്‌പോസിബിള്‍ ഏപ്രണ്‍ 12 രൂപയാണ് വില.

സര്‍ജിക്കല്‍ ഗൗണ്‍ 65 രൂപ, സ്റ്റെറയ്ല്‍ ഗ്ലൗസ് 15 രൂപ, എക്‌സാമിനേഷന്‍ ഗ്ലൗസ് 5.75 രൂപ, ഓക്‌സിജന്‍ മാസ്‌ക് 54 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ വില നിശ്ചയിച്ചിട്ടുള്ളത്. ഫെയ്‌സ് ഷീല്‍ഡ് യൂണിറ്റിന് 21 രൂപ. ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്‌സിമീറ്റര്‍ 1500 രൂപയാണ് യൂണിറ്റിനു വില.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന് അവശ്യം വേണ്ട സാമഗ്രികളായ ഇവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിധത്തിലുള്ള വിതരണത്തിനുമാണ് ഉത്തരവ് ഇറക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com