കോവിഡ് വാര്‍ഡില്‍ 25കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് ബാധിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് ബാധിതയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം.  കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റിയൂറ്റഷന്‍ ഓഫ് മെഡിക്കല്‍ സെയന്‍സില്‍ നെഞ്ചുവേദനയെ തുടര്‍ന്നാണ് 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. 

യുവതിയുടെ നിലവിളി കേട്ട് മറ്റ് രോഗികള്‍ ഒച്ചവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com