കനത്ത മഴ: മുംബൈയിൽ റെഡ് അലർട്ട്  

ജൂൺ 10ന് മുംബൈയിൽ എത്തേണ്ട കാലവർഷം രണ്ടുദിവസം നേരത്തെയാണ് എത്തിയത്
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയിൽ കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി പ്രാദേശിക കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. നാനെ, പൽഗാർ, റായിഗഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയോ, അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കൊ സാധ്യതയുണ്ടെന്നാണ് ഐഎംഡി റിപ്പോർട്ട്. 

കണക്കുകൾ പ്രകാരം ജൂൺ 10ന് മുംബൈയിൽ എത്തേണ്ട കാലവർഷം രണ്ടുദിവസം നേരത്തെയാണ് എത്തിയത്. കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന്റെ അടിയിലായി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം സ്തംഭിച്ചു.

കാലവർഷത്തിന്റെ വരവ് അറിയിച്ച് ചൊവ്വാഴ്ച മുംബൈയിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചത്. ചിലയിടങ്ങളിൽ 60 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com