സിവില്‍ സര്‍വീസസ് അഭിമുഖങ്ങള്‍ ഓഗസ്റ്റ് രണ്ടുമുതല്‍

2020ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ അഭിമുഖം ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കാന്‍ യുപിഎസ്‌സി തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2020ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ അഭിമുഖം ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കാന്‍ യുപിഎസ്‌സി തീരുമാനം. രാജ്യത്ത് കോവിഡ് 19 രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍,  2021 ഏപ്രില്‍ മാസം ആരംഭിച്ച അഭിമുഖ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. 

' സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ 2020ലെ സിവില്‍ സര്‍വീസസ് പേഴ്‌സണല്‍ ടെസ്റ്റ് ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന്' എന്ന് യുപിഎസ്‌സി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. 

2046 ഉദ്യോഗാര്‍ഥികളാകും സെപ്റ്റംബര്‍ 22 വരെ നീളുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള കോള്‍ ലെറ്റര്‍ യുപിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ജൂണ്‍ 27ന് നടത്താനിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി (2021), മെയ് ഒന്‍പതിന് നടത്താനിരുന്ന ഇപിഎഫ്ഒ തുടങ്ങി നിരവധി പരീക്ഷകളാണ് കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ യുപിഎസ്‌സി മാറ്റിവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com