ഉപയോക്താക്കൾക്ക് ആശ്വാസം; എൽപിജി സിലിണ്ടറുകൾ ഇനി ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാം

ഉപയോക്താക്കൾക്ക് ആശ്വാസം; എൽപിജി സിലിണ്ടറുകൾ ഇനി ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: എൽപിജി ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന സിലിണ്ടർ റീഫിൽ ചെയ്യാനുള്ള പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. എൽപിജി സിലിണ്ടർ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്ന പദ്ധതിയാണ് മന്ത്രാലയം നടപ്പാക്കാനൊരുങ്ങുന്നത്. 

പദ്ധതി പ്രകാരം ഉപയോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരിൽ നിന്ന് സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ സാധിക്കും. കണക്ഷൻ എടുത്ത ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരിൽ നിന്ന് ഉപയോക്താക്കൾക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാവുന്നതാണ്. 

ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത അഞ്ച് നഗരങ്ങളിലാണ് ഈ സൗകര്യം ഒരുക്കുന്നത്. ചണ്ഡീഗഢ്, കോയമ്പത്തൂർ, ഗുരുഗ്രാം, പുനെ, റാഞ്ചി എന്നീ നഗരങ്ങളിൽ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

നിലവിൽ തിരഞ്ഞെടുത്ത ഡീലർഷിപ്പിൽ നിന്ന് മാത്രമാണ് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുക. ഇത് സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർ അടക്കമുള്ളവർക്ക് റീഫിൽ ചെയ്യുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com