നാലാംദിവസവും ഒരു ലക്ഷത്തിൽ താഴെ, ചികിത്സയിലുള്ളവർ 11 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 3,403 മരണം 

തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ
കോവിഡ് ആശുപത്രി, പിടിഐ/ ഫയല്‍ ചിത്രം
കോവിഡ് ആശുപത്രി, പിടിഐ/ ഫയല്‍ ചിത്രം

ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ. ഇന്നലെ 91,702 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം  2,92,74,823 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ  3,403 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,63,079 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ  11,21,671 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ 1,34,580 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 2,77,90,073  ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ   24,60,85,649 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com