ഇന്ത്യയിൽ ഓ​ഗസ്റ്റോടെ ഫൈസർ വാക്സിൻ വിപണിയിലെത്തിയേക്കും, ഒരു ഡോസിന് 730 രൂപ

ഒരു ഡോസ് ഫൈസറിന് ഏകദേശം 730 രൂപയായിരിക്കും ഇന്ത്യയിലെ വിലയെന്നാണു സൂചന
ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍ ഫോട്ടോ
ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍ ഫോട്ടോ


ന്യൂഡൽഹി: ഓ​ഗസ്റ്റോടെ രാജ്യത്ത് ഫൈസർ വാക്സിന് അനുമതി ലഭിച്ചേക്കുമെന്ന് സൂചന. ഫൈസർ ഉൾപ്പെടെയുള്ള വിദേശ കോവിഡ് വാക്സീൻ നിർമാതാക്കൾക്ക് നിയമപരമായ ബാധ്യതകളിൽ നിന്നു സംരക്ഷണം നൽകുന്ന നടപടികളിലേക്ക് ഇന്ത്യ അടുക്കുന്നതായാണ് റിപ്പോർട്ട്. 

ഒരു ഡോസ് ഫൈസറിന് ഏകദേശം 730 രൂപയായിരിക്കും ഇന്ത്യയിലെ വിലയെന്നാണു സൂചന. വിദേശ നിർമിത വാക്സീൻ ആദ്യമായി സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കും. വാക്സിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയതിനു ശേഷം എല്ലാവർക്കും ലഭ്യമാക്കുമെന്നും സർക്കാർ വ‍‍‍ൃത്തങ്ങൾ പറയുന്നു. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഫൈസർ, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ ഉൾപ്പെടെയുള്ള കമ്പനികളെ വാക്സീൻ ഇന്ത്യയിൽ വിറ്റഴിക്കാൻ ഏപ്രിലിൽ സർക്കാർ ക്ഷണിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് കമ്പനികളുമായി കേന്ദ്ര സർക്കാർരാജ് കരാറിൽ എത്തിയിരുന്നില്ല. വാക്സീൻ ഉപയോഗത്തെ തുടർന്നു ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നേരിടേണ്ടിവരുന്ന നിയമ നടപടികളിൽനിന്നു സംരക്ഷണം നൽകണമെന്നുമുള്ള വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യത്തിനും ഫൈസർ ഇതുവരെ വാക്സിൻ നൽകിയിട്ടില്ല.

എന്നാൽ നിയമ സംരക്ഷണം സംബന്ധിച്ച് ഒരു വാക്സീൻ നിർമാതാക്കൾക്കും കേന്ദ്ര സർക്കാർ ഇതുവരെ ഉറപ്പും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ മനം മാറ്റത്തിനു തയാറായേക്കും എന്നാണു റിപ്പോർട്ട്. ഫൈസറിന്റെ അഭ്യർഥനയെത്തുടർന്നു വിദേശ വാക്സീനുകൾ പ്രാദേശികമായി പരീക്ഷിക്കണമെന്ന നിർദേശം സർക്കാർ നേരത്തേ പിൻവലിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com