ബിജെപിയുടെ സീറ്റുകള്‍ ബിഎസ്പിക്ക്; പഞ്ചാബില്‍ പുതിയ സഖ്യവുമായി അകാലി ദള്‍

കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ അകാലിദള്‍ പഞ്ചാബില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി
മായാവതി, സുഖ്ബിര്‍ സിങ് ബാദല്‍
മായാവതി, സുഖ്ബിര്‍ സിങ് ബാദല്‍


ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശിരോമണി അകാലി ദള്‍ പഞ്ചാബില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. വരുന്ന തെരഞ്ഞെടുപ്പില്‍ സുഖ്ബിര്‍ സിങ് ബാദല്‍ പാര്‍ട്ടിയെ നയിക്കും. 117 നിയമസഭാ സീറ്റുകളാണ് പഞ്ചാബിലുളളത്. അകാലിദള്‍ 97 സീറ്റുകളിലും ബിഎസ്പി 20 സീറ്റുകളിലും മത്സരിക്കും. നേരത്തെ ബിജെപിക്ക് നല്‍കിയിരുന്ന സീറ്റുകളില്‍ ബിഎസ്പിയായിരിക്കും മത്സരിക്കുക. 

'പഞ്ചാബ് രാഷ്ട്രീയത്തില്‍ ഇത് പുതിയ ദിനമാണ്. 2022 നിയമസഭാ തെരഞ്ഞെടുപ്പിലും വരുന്ന തെിരഞ്ഞെടുപ്പുകളിലും അകാലി ദളും ബിഎസ്പിയും ഒന്നിച്ച് മത്സരിക്കും.' സുഖ്ബിര്‍ സിങ് ബാദല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പില്‍ അകാലി ദളും ബിഎസ്പിയും ഒന്നിച്ച് മത്സരിക്കുന്നത്. 1996ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 13ല്‍ 11 സീറ്റുകളിലും സഖ്യം വിജയിച്ചു. മത്സരിച്ച 3 സീറ്റുകളിലും  അന്ന് ബിഎസ്പി ജയിച്ചപ്പോള്‍ പത്തുസീറ്റുകളില്‍ എട്ടെണ്ണത്തില്‍ അകാലിദളും വിജയം കരസ്ഥമാക്കി. സംസ്ഥാനത്ത് 31 ശതമാനം ദളിത് വോട്ടുകള്‍ ബിഎസ്പിക്കുണ്ട്. പഞ്ചാബിലെ ജനസംഖ്യയുടെ 40 ശതമാനം ദളിതരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com