കോവിഡ് വരാതിരിക്കാൻ പ്രാർത്ഥന;  'കൊറോണ മാതാ' ക്ഷേത്രം സ്ഥാപിച്ച് ഒരു ഗ്രാമം 

കൊറോണ ദേവി എന്ന മാസ്‌ക് ധരിച്ച വിഗ്രഹവും ഇവിടെ പ്രതിഷ്ടച്ചിട്ടുണ്ട്
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

ലഖ്നൗ: കോവിഡ് ബാധയിൽനിന്നും രക്ഷ നേടാൻ 'കൊറോണ മാതാ' ക്ഷേത്രം സ്ഥാപിച്ച് ഇത്തർപ്രദേശിലെ ഒരു ​ഗ്രാമം. പ്രതാപ്ഗഢ് ജില്ലയിലെ ശുക്ലാപൂരിലാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. കൊറോണ ദേവി എന്ന മാസ്‌ക് ധരിച്ച വിഗ്രഹവും ഇവിടെ പ്രതിഷ്ടച്ചിട്ടുണ്ട്. 

ശുക്ലാപൂരിലും സമീപ ഗ്രാമങ്ങളിലും കോവിഡിന്റെ നിഴൽ പതിയരുതെന്നാണ് ഇവിടുത്തെ ആളുകളുടെ പ്രാർത്ഥന. ഈ അപേക്ഷയുമായി നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടെ പ്രാർത്ഥനക്കെത്തുന്നത്. അതേസമയം ക്ഷേത്രത്തിലെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന്‌ ആരാധനാലയ നടത്തിപ്പുകാർ നിർദേശം നൽകിയിട്ടുണ്ട്. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിർദേശങ്ങളെല്ലാം ഇവിടെ പാലിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. 

രാജ്യത്ത് പ്ലേഗ്, വസൂരി പോലെ മഹാമാരികൾ പടർന്ന് നിരവധി പേർ മരിച്ചപ്പോൾ ഇത്തരത്തിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കൊറോണ മാതാ മന്ദിറിലെ പൂജാരി രാധേ ശ്യാം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ പറഞ്ഞു. ഗ്രാമീണരിൽ നിന്നും സംഭാവന സ്വീകരിച്ചാണ്  ക്ഷേത്രം പണിതത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com