ആക്രമണത്തിൽ പരിക്കേറ്റ് എത്തിയ  ആളെ ആശുപത്രിയിൽ വെച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം: വീഡിയോ 

ആക്രമണം നടത്തിയ മിലന്‍ മച്ചെ എന്നയാളെ അറസ്റ്റ് ചെയ്തു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഭോപ്പാല്‍:  ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആളെ ആശുപത്രിയിൽ തേടിയെത്തി തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച് അക്രമി. മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ദാമോദര്‍ കോരി എന്നയാള്‍ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ മിലന്‍ മച്ചെ രാജക് എന്നയാളെ അറസ്റ്റ് ചെയ്തു. 

മിലന്‍ ആക്രമിച്ചതിനെത്തുടർന്ന് പരിക്കേറ്റ ദാമോദർ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായിരുന്നു. ഈ സമയം ​ദാമോദറിനെ പിന്തുടർന്നെത്തിയ മിലൻ ആശുപത്രിയിൽ പ്രവേശിച്ചു. ദാമോദറിന്റെ സമീപമെത്തിയ ഇയാൾ ഉടൻതന്നെ തീകൊളുത്തി. ആശുപത്രിയിൽ പ്രവേശിച്ചശേഷം മിലൻ ചുറ്റും നോക്കുന്നതും തീകൊളുത്തുന്നതും സിസിടിവിയിൽ വ്യക്തമാണ്. ശരീരമാസകലം പൊള്ളലേറ്റ ദാമോദർ തീയുമായി ഓടുന്നതി വിഡിയോയിൽ കാണാം. ഈ സമയം ആർക്കും പിടികൊടുക്കാതെ മിലൻ പുറത്തേക്കുള്ള വഴിയിലൂടെ കടന്നുകളഞ്ഞു. 

പെട്രോൾ ഉപയോ​ഗിച്ചാണ് പ്രതി തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദാമോദറിന്റെ ആരോ​ഗ്യനില ഭേദപ്പെട്ടെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com