ക്ഷേത്രങ്ങളില്‍ വനിതാ പൂജാരിമാര്‍; പൂജ തമിഴില്‍, നൂറുദിവസം തികയ്ക്കും മുന്‍പ് അബ്രാഹ്മണര്‍ക്കും നിയമനം;  പ്രഖ്യാപനവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍ 

ക്ഷേത്രങ്ങളിലെ പൂജയ്ക്ക് സ്ത്രീകളെയും നിയമിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
എം കെ സ്റ്റാലിന്‍ /ഫയല്‍ ചിത്രം
എം കെ സ്റ്റാലിന്‍ /ഫയല്‍ ചിത്രം



ചെന്നൈ: ക്ഷേത്രങ്ങളിലെ പൂജയ്ക്ക് സ്ത്രീകളെയും നിയമിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം, മന്ത്രി ശേഖര്‍ ബാബുവാണ് നിര്‍ണായക തീരുമാനം വ്യക്തമാക്കിയത്. 

താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കും. ബോര്‍ഡിന് കീഴില്‍ നിലവില്‍ ഒഴിവുള്ള ക്ഷേത്രങ്ങളിലും പൂജാരിമാരായി സ്ത്രീകളെ നിയമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളിലെ പൂജകള്‍ തമിഴില്‍ ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി എല്ലാ പൂജാരിമാര്‍ക്കും പരിശീലനം നല്‍കും. 

നിലവില്‍ പരിശീലനം ലഭിച്ച ബ്രാഹ്മണേതര വിഭാഗത്തിലുള്ളവരെ ഡിഎംകെ സര്‍ക്കാരിന്റെ നൂറുദിവസം പിന്നിടുന്നതിന് മുന്‍പ് ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com