ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

'ബിജെപിയെ വിശ്വസിച്ചത് തെറ്റായിപ്പോയി'; ബംഗാളില്‍ ഓട്ടോറിക്ഷയില്‍ മൈക്ക് വെച്ചുകെട്ടി മാപ്പ് അഭ്യര്‍ത്ഥന

ബംഗാളില്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ, ബിജെപിയില്‍ ചേക്കേറിയ  നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്

കൊല്‍ക്കത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ, ബിജെപിയില്‍ ചേക്കേറിയ  നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള ചില നേതാക്കളെ മമത ബാനര്‍ജി തിരികെ സ്വീകരിക്കുകയും ചെയ്തു. അതേസമയം, ബിജെപിയില്‍ പ്രവര്‍ത്തിച്ചതിന് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാധാരണ പ്രവര്‍ത്തകര്‍. ഓട്ടോ റിക്ഷകളില്‍ മൈക്ക് വെച്ചുകെട്ടി തെറ്റ് ഏറ്റുപറയുകയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍. ഈ മാപ്പു പറച്ചിലിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

'തൃണമൂലില്‍ നിന്ന് രാജിവെക്കാന്‍ പാടില്ലായിരുന്നു. ബിജെപിയെ വിശ്വസിച്ചത് തെറ്റായിപ്പോയി. ജനങ്ങളെല്ലാം മാപ്പ് തരണം' അനൗണ്‍സമെന്റില്‍ പറയുന്നു. നാലില്‍ അധികം ജില്ലകളില്‍ ഇത്തരത്തില്‍ മാപ്പ് പറച്ചില്‍ നടന്നതായാണ് റിപ്പോര്‍ട്ട്. 

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് മുകുള്‍ റോയ് തൃണമൂല്‍ പാളയത്തിലേക്ക് തിരികെയെത്തിയത്. മകന്‍ സുഭ്രാന്‍ശുവിനൊപ്പമായിരുന്നു മുകുളിന്റെ മടങ്ങിവരവ്. ബംഗാളിലെയും ഇന്ത്യയിലെയും ഒരേയൊരു നേതാവ് മമതയാണ് എന്നായിരുന്നു തിരിച്ചെത്തിയ മുകുള്‍ റോയിയുടെ പ്രശംസ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com