ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ്​ വാക്​സിൻ നാളെ മുതൽ വീട്ടിലെത്തിക്കും; പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ന​ഗരം ഇത്  

വാക്​സിൻ വേണ്ടവർ വാട്​സ്​ആപ്പ് നമ്പർ വഴി പേരും വിലാസവും നൽകണം

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് നാളെ മുതൽ രാജസ്ഥാനിലെ ബിക്കാനീറിൽ തുടക്കമാകും. രാജ്യത്ത്​ ആദ്യമായി പദ്ധതി തുടക്കമാകുന്ന ന​ഗരമാണ് ബിക്കാനിർ. ഈ സേവനം ലഭ്യമാക്കാനായി രാജസ്ഥാൻ സർക്കാർ ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്​.

വാക്​സിൻ വേണ്ടവർ വാട്​സ്​ആപ്പ് നമ്പർ വഴി പേരും വിലാസവും നൽകണം. ഹെൽപ്പ്ലൈൻ നമ്പറിൽ രജിസ്​റ്റർ ചെയ്ത സ്ഥലത്ത് കുറഞ്ഞത് 10 പേരെങ്കിലും ഉള്ളപ്പോഴാണ് വീട്ടിൽ വാക്​സിൻ ലഭ്യമാകുന്ന സേവനം ലഭ്യമാകുക. ഇതോടെ 45 വയസ്സിനു മുകളിലുള്ളവർക്ക് വാക്​സിൻ സ്വീകരിക്കാൻ ആശുപ്രതികളിലേക്കോ വാക്​സിൻ കേന്ദ്രങ്ങളിലേക്കോ പോകേണ്ടി വരില്ല.

മൊബൈൽ വാക്​സിനേഷൻ വാഹനങ്ങൾ കഴിഞ്ഞ ദിവസം ബിക്കാനിർ അഡ്​മിനിസ്​ട്രേഷൻ പുറത്തിറക്കിയിരുന്നു. തിരിച്ചറിയൽ രേഖ കാണിക്കുന്ന 45 വയസിന്​ മുകളിൽ പ്രായമുള്ളവർക്ക് വാക്​സിൻ ലഭ്യമാക്കുന്നതാണ്​ പദ്ധതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com