ഐസിയുവിലുള്ള അച്ഛന്റെ ആരോഗ്യം വഷളാവുന്നു; ഡോക്ടറെയും നഴ്‌സിനെയും മര്‍ദ്ദിച്ച് യുവാവ്, കേസ്

കോവിഡാനന്തരം അച്ഛന്റെ ആരോഗ്യനില വഷളാവുന്നതില്‍ അസ്വസ്ഥനായ യുവാവ് ഡോക്ടറെയും നഴ്‌സിനെയും മര്‍ദ്ദിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കോവിഡാനന്തരം അച്ഛന്റെ ആരോഗ്യനില വഷളാവുന്നതില്‍ അസ്വസ്ഥനായ യുവാവ് ഡോക്ടറെയും നഴ്‌സിനെയും മര്‍ദ്ദിച്ചതായി പരാതി. അച്ഛന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നതിനിടെയാണ് യുവാവിന്റെ പ്രകോപനം. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബംഗളൂരുവിലെ ബാനര്‍ഗട്ടയിലെ ആശുപത്രിയില്‍ ശനിയാഴ്ചയാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ച അച്ഛന്‍ ഇതില്‍ നിന്ന് മുക്തി നേടിയിരുന്നു. എന്നാല്‍ കോവിഡാനന്തരം ന്യൂമോണിയ പിടിപെട്ടു. ന്യൂമോണിയ കലശലായതോടെ, രോഗിയുടെ ആരോഗ്യനില വഷളായി. ഇതിന് പിന്നാലെയാണ് മകന്‍ ജഗദീഷ് കുമാര്‍ ഡോക്ടറെയും നഴ്‌സിനെയും ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സംഭവദിവസം അച്ഛന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഡോക്ടര്‍ വിശദീകരിക്കുകയായിരുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായതായും കോവിഡിതര ഐസിയുവില്‍ ചികിത്സയിലാണെന്നും ഡോക്ടര്‍ വിശദീകരിച്ചു. ഈസമയത്താണ് ഡോക്ടറെയും നഴ്‌സിനെയും ജഗ്ദീഷ് കുമാര്‍ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഡോക്ടറുടെ മുഖത്തേക്ക് മകന്‍ മൊബൈല്‍ ഫോണ്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com