ആശ്വാസത്തോടെ രാജ്യം; സ്പുട്നിക് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിൽ കിട്ടും

ആശ്വാസത്തോടെ രാജ്യം; സ്പുട്നിക് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിൽ കിട്ടും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്‌നിക് ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും. തെക്കൻ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണു വാക്സിൻ കിട്ടുക. കോവിഡിന്റെ രണ്ടാം തരംഗത്തിൽ, രാജ്യം വാക്സിൻ ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് സ്പുട്നിക്കിന്റെ പ്രഖ്യാപനം. 

കേന്ദ്ര സർക്കാർ നിർദ്ദേശിച്ച നിരക്കനുസരിച്ച് സ്പുട്നിക്കിന് 1145 രൂപയാണു സ്വകാര്യ ആശുപത്രികളിലെ പരമാവധി വില. ആശുപത്രി നിരക്കുകളും നികുതിയും ഉൾപ്പെടെയാണിത്. ഇതുവരെ, രാജ്യത്തിന്റെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തിനു മാത്രമേ വാക്സിനേഷൻ നടത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നാണു കണക്ക്. 18 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂൺ 21 മുതൽ സൗജന്യമായി വാക്സിൻ നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

സ്പുട്‌നിക് വാക്സിൻ ഇന്ത്യയിൽ അഞ്ച് ഫാർമ സ്ഥാപനങ്ങളാണു നിർമിക്കുന്നത്. പ്രതിവർഷം 850 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കും. ഡോ. റെഡ്ഡീസ് നിർമിച്ച സ്പുട്നിക്കിന് 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണു പഠനങ്ങൾ പറയുന്നത്. മോഡേണ, ഫൈസർ വാക്സിനുകളുമായി ചേർന്നു പോകുന്ന കണക്കാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com