കോവിഡ് പരിശോധനയ്ക്കിടെ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞു മൂക്കില്‍ കുടുങ്ങി; പുറത്തെടുക്കാന്‍ എന്‍ഡോസ്‌കോപി 

സാംപിള്‍ ശേഖരിക്കാനായി സ്റ്റിക്ക് മൂക്കിലേക്കിട്ടതും അത് ഒടിഞ്ഞ് ഒരുഭാഗം അകത്ത് കുടുങ്ങുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: കോവിഡ് ടെസ്റ്റ് നടത്താനുള്ള സാംപിള്‍ ശേഖരിക്കുന്നതിനിടെ സ്വാബ് സ്റ്റിക്ക് മൂക്കില്‍ കുടുങ്ങി. തെലങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ ജുവാജി ശേഖര്‍ എന്നയാളാണ് കൊറോണ പരിശോധനയ്ക്കിടെ അസഹ്യമായ വേദനയിലൂടെ കടന്നുപോയത്. എന്‍ഡോസ്‌കോപി നടത്തിയാണ് സ്വാബ് സ്റ്റിക് പുറത്തെടുത്തത്. 

വെങ്കടറോപള്ളി ഗ്രാമത്തിന്റെ തലവനാണ് ജുവാജി. ഗ്രാമവാസികള്‍ക്കായി ആന്റിജന്‍ പരിശോധന ഒരുക്കിയതാണ് ഇദ്ദേഹം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ജുവാജി തന്നെയാണ് ആദ്യം പരിശോധിച്ചതും. നേഴ്‌സ് സാംപിള്‍ ശേഖരിക്കാനായി സ്റ്റിക്ക് മൂക്കിലേക്കിട്ടതും അത് ഒടിഞ്ഞ് ഒരുഭാഗം അകത്ത് കുടുങ്ങുകയായിരുന്നു. 

ഡോക്ടറും നേഴ്‌സും പരമാവധി പരിശോധിച്ചിട്ടും സ്റ്റിക് പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ ജുവാജിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മൂക്കില്‍ കുടുങ്ങിയ സ്വാബ് സ്റ്റിക് തെന്നി തൊണ്ടയില്‍ എത്തിയെന്ന് ഡോക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com