ആശ്വാസം: രോ​ഗികളുടെ എണ്ണം 70,000ലേക്ക്, ചികിത്സയിലുള്ളവർ 10ലക്ഷത്തിൽ താഴെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2021 09:51 AM  |  

Last Updated: 14th June 2021 09:51 AM  |   A+A-   |  

covid update india

കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍: പിടിഐ, ഫയല്‍ ചിത്രം

 

ന്യൂഡൽഹി: തുടർച്ചയായ ഏഴാം ദിവസവും പ്രതി​ദിന കോവിഡ് രോ​ഗികൾ ഒരു ലക്ഷത്തിൽ താഴെ. 24 മണിക്കൂറിനിടെ 70,421 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം  2,95,10,410 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ 3921 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,74,305 ആയി ഉയർന്നു. നിലവിൽ  9,73,158  പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ മാത്രം 1,19,501 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ  രോ​ഗമുക്തരുടെ ആകെ എണ്ണം  2,81,62,947  ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.