ലക്ഷദ്വീപ് ബിജെപിയില്‍ രാജി തുടരുന്നു ; മിനിക്കോയ് ദ്വീപ് പ്രസിഡന്റും ഭാരവാഹികളും പാര്‍ട്ടി വിട്ടു

നിലവിലെ പൊതു സാഹചര്യങ്ങള്‍ കാരണം പാര്‍ട്ടിയില്‍ തുടരുന്നത് നിരര്‍ത്ഥകമാണെന്ന്  നേതാക്കള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കവറത്തി : ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി തുടരുന്നു. ദ്വീപിലെ സംഭവവികാസങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി മൂന്നു പ്രമുഖ ഭാരവാഹികള്‍ കൂടി ബിജെപിയില്‍ നിന്നും രാജി വെച്ചു. മിനിക്കോയി യൂണിറ്റ് ഭാരവാഹികളാണ് രാജിവെച്ചത്. 

ബിജെപി മിനിക്കോയി യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം തിത്തിഗെ, സെക്രട്ടറി സൗക്കത്ത് കാമ്പിലോഗെ, ട്രഷറര്‍ മുഹമ്മദ് കലീലുഗോത്തി എന്നിവരാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജിക്ക് രാജിക്കത്ത് നല്‍കിയത്. 

മിനിക്കോയ് ദ്വീപിലെയും ലക്ഷദ്വീപിലെയും നിര്‍ഭാഗ്യകരമായ നിലവിലെ പൊതു സാഹചര്യങ്ങള്‍ കാരണം പാര്‍ട്ടിയില്‍ തുടരുന്നത് നിരര്‍ത്ഥകമാണെന്ന് വിചാരിക്കുന്നതായി കത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദ്വീപില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയുമായ എം പി സയ്യിദ് മുഹമ്മദ് കോയ നേരത്തെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. നേതാക്കളുള്‍പ്പെടെ 14 പേര്‍ ബിജെപി വിട്ടതിനെത്തുടര്‍ന്നാണ് തന്റെ രാജിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com